തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ കാർഷിക നയത്തിന് രൂപം നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കർഷക പെൻഷൻ കുടിശ്ശിക 238 കോടി രൂപ ഒാണത്തിനുമുമ്പ് നൽകും. കർഷക ക്ഷേമ ബോർഡ് നിയമനിർമാണം പൂർത്തിയാക്കി ഇൗ വർഷം തന്നെ യാഥാർഥ്യമാക്കുമെന്നും പ്രഫ. എൻ. ജയരാജിെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
കർഷക ക്ഷേമബോർഡിെൻറ ബിൽ അടുത്ത സഭയിൽ കൊണ്ടു വരാനാകുമെന്ന് കരുതുന്നു. കഴിഞ്ഞ ഇടത് -യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് ഉണ്ടായിരുന്ന നയത്തിൽ നല്ല അംശങ്ങൾ സ്വീകരിച്ചായിരിക്കും പുതിയ കാർഷിക നയം. വിള ഇൻഷുറൻസ്, ഹൈടെക് കൃഷി, പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കൽ അടക്കം എല്ലാ മേഖലകൾക്കും ഇതിൽ പ്രാധാന്യം ഉണ്ടാകും. കർഷകർക്ക് ലാഭവിഹിതം ലഭ്യമാക്കുന്നതിന് നടപടി എടുക്കും. സംഭരിക്കുന്ന നെല്ലിെൻറ വില യഥാസമയം നൽകാൻ നടപടി എടുക്കും. റബർ, കാപ്പി, തേയില തുടങ്ങിയ മേഖലകളിൽനിന്ന് കേന്ദ്രം പിന്മാറുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടൽ നടത്തും.
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന വിധം എല്ലാ ശ്രമവും സംസ്ഥാന സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തിൽ സർവകക്ഷി സംഘം പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. എന്നാൽ അതിനോട് എതിർപ്പുമില്ല. സർവകക്ഷി സംഘം പോകുന്നതുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാമെന്നേയുള്ളൂ. എം.പിമാർ വഴിയും അല്ലാതെയും ഇക്കാര്യത്തിൽ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും സുരേഷ്കുറുപ്പിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
പല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്. കൊച്ചിൻ ഷിപ്യാർഡ് സ്വകാര്യവത്കരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. എന്നാൽ ഒാഹരി വിൽക്കുന്ന സമീപനവുമായാണ് കേന്ദ്രം മുന്നോട്ടുപേകുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച വികസന പദ്ധതികൾ നടപ്പാക്കിക്കിട്ടാൻ ശ്രമിക്കും. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറിന് 100 കോടി രൂപയുടെ സഹായം കടബാധ്യത തീർക്കാൻ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസിെൻറ ഭൂമി കൈമാറാൻ ശ്രമം നടക്കുന്നുണ്ട്. ഇവയുടെ വെള്ള-വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.