ആര്‍.ടി ഓഫിസുകളില്‍  ഏജന്‍റുമാര്‍ക്ക്  കടിഞ്ഞാണ്‍


കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതടക്കം മേഖല ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലെ സേവനങ്ങള്‍ക്ക് ഇനി ആരുടെയും കാലുപിടിക്കേണ്ട. അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി രേഖകള്‍ കൈയിലത്തെും. ഇടനിലക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അധികതുക ഈടാക്കുന്നെന്ന പരാതിയത്തെുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

വാഹന രജിസ്ട്രേഷനും ലൈസന്‍സും പുതുക്കുന്നതടക്കം സേവനങ്ങള്‍ വൈകിപ്പിക്കുന്നവര്‍ക്ക് സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷയും നേരിടേണ്ടി വരും. എല്ലാ ലൈസന്‍സും ആര്‍.സി ബുക്ക് മുതലായ സര്‍ട്ടിഫിക്കറ്റുകളും ഇഷ്യൂ ചെയ്ത് ദിവസത്തിനകം ഡെസ്പാച്ചില്‍ നല്‍കണമെന്നാണ് ഉത്തരവ്. ഡെസ്പാച്ചിലും ദിവസത്തില്‍ കൂടുതല്‍ താമസിപ്പിക്കുരുത്. എല്ലാ ആഴ്ചയും ഓഫിസ് മേധാവി ഡെസ്പാച്ച് രജിസ്റ്റര്‍ പരിശോധിച്ച് ഇക്കാര്യങ്ങള്‍ പാലിക്കുന്നത് പരിശോധിക്കണം. ഡെസ്പാച്ച് ചുമതല ഓഫിസിലെ ക്ളര്‍ക്ക് തന്നെ വഹിക്കണം. സെക്ഷനില്‍നിന്ന് രേഖകള്‍ അപേക്ഷകന് നേരിട്ട് കൈമാറാന്‍ പാടില്ല. ഡെസ്പാച്ചില്‍നിന്ന് നേരിട്ട് നല്‍കുകയാണെങ്കില്‍ ഓഫിസ് മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍െറയോ രേഖാമൂലമുള്ള അനുമതി വേണം. ഇത്തരം അനുമതി കൃത്യമായി ഫയല്‍ചെയ്ത് സൂക്ഷിക്കണം. 

ലേണേഴ്സ് ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിതര്‍ക്കുള്ള സൗജന്യയാത്ര പാസ് എന്നിവക്ക് ഇത്തരം അനുമതി ആവശ്യമില്ല. രേഖകള്‍ ഡെസ്പാച്ചില്‍ നിശ്ചിത സമയപ്രകാരം എത്തിയില്ളെങ്കില്‍ ബന്ധപ്പെട്ട ക്ളര്‍ക്കിനെതിരെ നടപടിയെടുക്കും. ഓഫിസ് സമയത്ത് ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, വൈദ്യുതി മുടക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഓഫിസ് മേധാവി രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്നതിലെ കാലതാമസത്തിന് ഇവയില്‍ ഏതെങ്കിലുമാണ് കാരണമെന്ന് പറഞ്ഞാല്‍ പരിശോധിക്കാനാണിത്. സര്‍ക്കുലര്‍ നിലവില്‍ വന്നതോടെ ഓരോ ആവശ്യത്തിനും നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. 

Tags:    
News Summary - agents in rto office kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.