കോതിയില്‍ മാലിന്യസംസ്ക്കരണ പ്ലാന്റിനെതിരായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

കോതി മാലിന്യസംസ്ക്കരണ പ്ലാൻറിനെതിരായ സമരത്തിനുനേരെ പൊലീസ് ബലപ്രയോഗം

കോഴിക്കോട്: കോതിയില്‍ മാലിന്യസംസ്ക്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സമരം നടക്കുന്നത്.  ജനവാസകേ​്ന്ദ്രത്തിൽ നിന്നും പ്ലാന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ ബലം പ്രയോഗിച്ച് നീക്കി. സമരക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡാണ് ഉപരോധിച്ചത്. ഈ റോഡ് വഴിയാണ് പദ്ധതിക്കായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് നാട്ടുകാര്‍. സമരവുമായി ബന്ധപ്പെട്ട് 42 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാൻ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍  പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷന്‍ അധികൃതരെ സമരക്കാര്‍ തടയുകയായിരുന്നു.

പ്ലാന്റ് വരുന്നതോടുകൂടി പ്രദേശത്തെ കിണറുകളിലെ ജലം മലിനമാകുമെന്നും പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമയം എല്ലാവിധ സുരക്ഷ സംവിധാനങ്ങളോട് കൂടിയാണ് പ്ലാന്റ് നിർമ്മാണ പ്രവർത്തനമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. 

പ്ലാന്റിനെതിരായ സമരത്തിൽ നാട്ടുകാർ രംഗത്തിറങ്ങിയിട്ട് കുറച്ചുകാലമായി. ഇതിനകം നിരവധിസമരങ്ങളാണ് നാട്ടുകാർ ഇവിടെ നടത്തിയത്. എന്നാൽ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതരത്തിലുള്ള മറുപടിപോലും കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു കാരണവശാലും സമരത്തിൽ നിന്നും പിൻതിരിയില്ലെന്നാണ് പറയുന്നത്. 

Tags:    
News Summary - Against Kothi Sewage Treatment Plant Police force against the strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.