തോമസ് ഐസക്ക്

തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 11ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇ.എം.എസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അന്ന് ഹാജരായിരുന്നില്ല. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്തുനിന്ന് കിഫ്ബി പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. നിയമലംഘനം നടക്കുന്ന സമയത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍.


Tags:    
News Summary - Again ED notice to Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.