അനിശ്ചിതത്വത്തിനൊടുവിൽ എസ്.എഫ്.ഐ നേതാവിനെതിരായ കേസ് അഗളി പൊലീസിന്

കൊച്ചി: എസ്.എഫ്.ഐ നേതാവ് വിദ്യ വിജയന്‍ എന്ന കെ. വിദ്യ പ്രതിയായ വ്യാജരേഖക്കേസ് അനിശ്ചിതത്വത്തിനൊടുവിൽ അഗളി പൊലീസിന് കൈമാറാൻ തീരുമാനം. കേസ് അഗളി പൊലീസിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമീഷണർ വ്യാഴാഴ്ച ഉച്ചക്ക് വ്യക്തമാക്കി. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിക്കുമെന്നാണ് ഉച്ചവരെ പറഞ്ഞിരുന്നത്. അഗളി പൊലീസാണ് അന്വേഷിക്കുകയെന്ന് ആദ്യം പറഞ്ഞെങ്കിലും സിറ്റി അസി. കമീഷണറുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അന്വേഷിക്കുമെന്ന് ബുധനാഴ്ച തിരുത്തിയിരുന്നു.

വിവിധ കോളജുകൾ കേന്ദ്രീകരിച്ചായതിനാലും വ്യത്യസ്ത പ്രദേശത്തായതിനാലും പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കേണ്ടി വരുമെന്ന് കരുതിയ കേസാണ് ഇപ്പോൾ അഗളി പൊലീസിന് കൈമാറുന്നത്. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് വിദ്യ വ്യാജരേഖ ഹാജരാക്കിയപ്പോഴാണ് പിടിക്കപ്പെട്ടത് എന്ന നിലയിലാണിത്.

എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിലാണ് രേഖ ചമച്ചതെങ്കിലും കോളജുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, വ്യാഴാഴ്ച മഹാരാജാസ് കോളജിലെത്തിയ പൊലീസ് ഇതു സംബന്ധമായ രേഖകൾ ശേഖരിച്ചു. അട്ടപ്പാടി കോളജിൽനിന്ന് അയച്ച വ്യാജസർട്ടിഫിക്കറ്റുകളാണ് പരിശോധിച്ചത്. 

Tags:    
News Summary - After the uncertainty, the case against the SFI leader K Vidya to Agali police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.