ന്യൂഡൽഹി: അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച ബി.ജെ.പി എം.എൽ.എ ആകാശ് വിജയവർഗിയക്കെതിരെ നടപടിക്കൊരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി എം.എൽ.എക്കെതിരെ നിശിത വിമർശനമുയർത്തിയതോടെയാണ് പാർട്ടി നടപടിക്കൊരുങ്ങുന്നത്.
സംഭവത്തിൽ ആകാശിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പാർട്ടി തീരുമാനിച്ചു. പെട്ടെന്ന് അച്ചടക്ക നടപടി കൈക്കൊള്ളുന്നതിന് മുമ്പ് ആകാശ് വിജയ വർഗിയയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് ബി.ജെ.പി യെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കുറ്റം ചെയ്തയാൾ ആരുെട മകനാണെന്ന് നോക്കേണ്ടതില്ലെന്നും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ലെന്നും ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും നരേന്ദ്ര മോദി ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയയുടെ മകനാണ് ആകാശ്. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ ആകാശ് വിജയ വർഗിയ ഉദ്യോഗസ്ഥനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.