ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം

കോട്ടയം: ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരുവര്‍ഷം തികയുമ്പോഴും മോചനശ്രമങ്ങള്‍ ഇരുളില്‍. യമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതിമന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് സന്യാസിനികളും 12 അന്തേവാസികളും കൊല്ലപ്പെട്ടിരുന്നു.

വൈദികന്‍ ബന്ദിയാക്കപ്പെട്ടിട്ട് ശനിയാഴ്ച ഒരുവര്‍ഷം തികയാനിരിക്കെ മോചനശ്രമങ്ങള്‍ ഏങ്ങുമത്തൊത്തതില്‍ കത്തോലിക്കസഭ  പ്രതിഷേധത്തിലാണ്. എവിടെയാണെന്നോ ആരെന്നോ തുടങ്ങി കൃത്യമായ വിവരമില്ലാത്തത് മോചനശ്രമങ്ങളെ ബാധിക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോള്‍തന്നെ പരസ്യമായിട്ടല്ളെങ്കിലും കേന്ദ്ര ഇടപെടല്‍ ഫലപ്രദമല്ളെന്ന ആക്ഷേപം ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മിഷനറിയായതിനാല്‍ ഇങ്ങനെ മതിയെന്ന് കേന്ദ്രം ചിന്തിക്കുന്നുണ്ടോയെന്ന സംശയിക്കണമെന്ന് വിവിധ കത്തോലിക്ക സംഘടനകളും ആരോപിക്കുന്നു. നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയാണെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. അച്ചന്‍െറ മോചനത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ആഴ്ചകള്‍ക്കു മുമ്പ് പ്രധാനമന്ത്രിയെക്കണ്ട് ഫാ. ടോമിന്‍െറ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനുപുറമെ വത്തിക്കാനും യു.എ.ഇ സര്‍ക്കാറും ഫാ. ഉഴുന്നാലിലിന്‍െറ മോചനത്തിനു ശ്രമിച്ചുവരികയാണ്. വൈദികന്‍െറ മോചനത്തിനു ശ്രമം തുടരുന്നതായി വിദേശമന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെ അടുത്തിടെ കേരളത്തിലത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഫാ. ടോം ഉഴുന്നാല്‍ ആരാണെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതു വിവാദമായിരുന്നു.

കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്‍െറ ഫേസ്ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വിഡിയോകള്‍ പ്രത്യക്ഷപ്പെടിരുന്നു. ശാരീരികമായി അവശനിലയിലായിരുന്നു അദ്ദേഹം. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സിന്‍െറ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മോചനം ആവശ്യപ്പെട്ട് ഒരുവര്‍ഷം തികയുന്ന ശനിയാഴ്ച ജന്മനാട്ടിലടക്കം പ്രാര്‍ഥനകളും ഉപവാസങ്ങളും നടക്കും. കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സമ്മേളനവും പ്രാര്‍ഥനയും നടത്തും.

 

Tags:    
News Summary - after one year of fr.tom uzannal kidnappig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.