തിരുവനന്തപുരം: അതീവ സുരക്ഷാമേഖലായ യു.ടി ബ്ലോക്കിനുള്ളിലെ അഫാന്റെ ആത്മഹത്യാ ശ്രമത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്. സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. ‘ജയിലിനുള്ളിലെ ജയില്‍’ എന്നറിയപ്പെടുന്ന യു.ടി ബ്ലോക്കില്‍ നടന്ന ആത്മഹത്യാശ്രമം ഗുരുതര സുരക്ഷാവീഴ്ചയായാണ് സർക്കാർ വിലയിരുത്തുന്നത്.
പ്രത്യേക സുരക്ഷ ആവശ്യമുള്ള കുറ്റവാളികളെയാണ് യു.ടി ബ്ലോക്കിൽ പാർപ്പിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് യു.ടി ബ്ലോക്കുകളാണുള്ളത്. യു.ടി എ, ബി. ‘ജയിലിനുള്ളിലെ ജയില്‍’ എന്നറിയപ്പെടുന്ന യു.ടി ബ്ലോക്കില്‍ ‘ബി’യിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. ഏഴ് സെല്ലുകളുള്ള ഇവിടെ സി.സി ടി.വി നിരീക്ഷണത്തിന് പുറമെ 24 മണിക്കൂറും വാർഡന്മാരുടെ നേരിട്ടുള്ള നിരീക്ഷണവുമുണ്ടാകും. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നുവെന്നാണ് കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തൽ. കൂട്ടക്കൊലക്ക് ശേഷം എലിവിഷം കഴിച്ചായിരുന്നു അഫാൻ കീഴടങ്ങിയത്. അന്ന് അടിയന്തര ചികിത്സയിലൂടെയാണ് ജീവൻ രക്ഷിച്ചത്. എന്നാൽ താനും ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യൽ വേളയിൽ അഫാൻ പറഞ്ഞിരുന്നു. ആത്മഹത്യ പ്രവണത കാണിക്കുന്നതിനാൽ സെല്ലിൽ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി നിയോഗിച്ചിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു അഫാന്റെ ആത്മഹത്യാശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.