പ്രതിയെ റിമാൻഡ്​ ചെയ്​തു; അഭിഭാഷകർ വനിത മജിസ്​ട്രേറ്റിനെ തടഞ്ഞു​െവച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ ചേ​ര്‍ന്ന് വ​നി​ ത മ​ജി​സ്ട്രേ​റ്റി​നെ ത​ട​ഞ്ഞു​വെ​ച്ചു. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ടി​ച്ച് ല​താ​കു​മാ​രി​ക്ക്​ പ​രി​ക്കേ​ റ്റ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ ദീ​പ മോ​ഹ​നെ​യാ​ണ്​ ത​ട​ഞ ്ഞ​ത്. താ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​വ​രു​തെ​ന്ന് കേ​സി​ലെ പ്ര​തി​യാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ര്‍ മ​ണി ഭീ​ ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി സ്​​ത്രീ മൊ​ഴി ന​ൽ​കി. ഇ​തേ​തു​ട​ര്‍ന്ന് പ്ര​തി​യു​​ടെ ജാ​മ്യം മ​ജി​സ്ട്രേ​റ്റ് റ​ദ്ദാ​ക്കു​ക​യും റി​മാ​ന്‍ഡ് ചെ​യ്യു​ക​യും ചെ​യ്​​തു.

ഇ​തേ​തു​ട​ർ​ന്ന്​ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ജി​സ്ട്രേ​റ്റി‍​​​െൻറ മു​റി​ക്ക് മു​ന്നി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ റി​മാ​ന്‍ഡ് ചെ​യ്ത പ്ര​തി​യെ മോ​ചി​പ്പി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. മ​ജി​സ്​​ട്രേ​റ്റ്​​ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നെ വി​വ​ര​മ​റി​യി​ച്ചു. ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. അ​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു.

മജിസ്ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ല -പാചലൂർ ജയകൃഷ്ണൻ
മജിസ്ട്രേറ്റിനെ പൂട്ടിയിട്ട സംഭവം ഉണ്ടായിട്ടില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹി പാചലൂർ ജയകൃഷ്ണൻ പറഞ്ഞു. ജാമ്യം റദ്ദാക്കിയ അസാധാരണ നടപടി അന്വേഷിക്കാൻ പോകുക മാത്രമാണ് ചെയ്തത്. നിയമവും നീതിയും ആദ്യം മജിസ്ട്രേറ്റ് പഠിക്കണം. മജിസ്ട്രേറ്റിന് ക്രിമിനൽ നടപടിക്രമം അറിയാത്തതു കൊണ്ടാണ് ഇത്തരം സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈകോടതി അടിയന്തരമായി ഇടപെടണം -അഡ്വ. സെബാസ്റ്റ്യൻ പോൾ
വനിതാ മജിസ്ട്രേറ്റിനെ ജാമ്യം നിഷേധിച്ചതിന്‍റെ പേരിൽ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ഹൈകോടതി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഡൽഹിയിൽ അഭിഭാഷകർ പൊലീസിനെ മർദിക്കുന്നത് നമ്മൾ കണ്ടതാണ്. മൂന്ന് വർഷം മുമ്പ് കേരളത്തിലെ കോടതികളിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഏറ്റവും മ്ലേച്ചമായി പെരുമാറിയ ബാറാണ് വഞ്ചിയൂർ കോടതിയിലുള്ളത്. അവിടുത്തെ അഭിഭാഷകർ ആ പേരിനു പോലും യോഗ്യരല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേട്ടുകേൾവിയില്ലാത്ത കാര്യം -ജസ്റ്റിസ് കെമാൽ പാഷ
ഉത്തരവ് തെറ്റായിപ്പോയെന്ന കാരണത്താൽ അഭിഭാഷകർ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. പരാതി കൊടുക്കാനും അപ്പീൽ കൊടുക്കാനും മാർഗങ്ങളുണ്ടായിരിക്കെ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റായ സമീപനമാണ്, കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - advocates attack in vanjiyoor court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.