ചാലക്കുടി: പരിയാരത്തെ വസ്തുേബ്രാക്കർ രാജീവിനെ(46) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ കുടുക്കിയത് പൊലീസിെൻറ സമ്മർദതന്ത്രം. ചൊവ്വാഴ്ച രാവിലെ ചാലക്കുടിയിലെ മജിസ്േട്രറ്റ് കോടതിയിൽ കീഴടങ്ങുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, കീഴടങ്ങുംമുമ്പ് കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ഷംസുദ്ദീൻ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു.
കീഴടങ്ങാനുള്ള യാത്രയിൽ െവച്ചുതന്നെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി വഴിനീളെ പൊലീസുകാരെ നിയോഗിച്ചു. കനത്ത വാഹനപരിശോധനയും നടന്നു. ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ ഉദയഭാനു സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടാനുള്ള സാധ്യതകൾ തേടിയിരുന്നു. അതിനുള്ള സാധ്യത മങ്ങിയതോടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കത്തിലായി. എന്നാൽ, ഉദയഭാനു അത്ര പെട്ടെന്ന് കീഴടങ്ങാൻ തയാറായിരുന്നില്ല. പൊലീസിലും ഭരണരംഗത്തും ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് അതിനുള്ള ശ്രമം ഉദയഭാനു സജീവമാക്കി. വധക്കേസിൽ പൊലീസിെൻറ പ്രതിപ്പട്ടികയിൽനിന്ന് ആദ്യഘട്ടം വഴുതി മാറി. പിന്നീട് പ്രതി ചേർക്കപ്പെടാനുള്ള സാധ്യതകൾക്കെതിരെ നിയമത്തിെൻറ പഴുതിലൂടെ രക്ഷപ്പെടാൻ മാർഗം തേടി.
ഒടുവിൽ ഉദയഭാനു പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയി. ഇതരസംസ്ഥാനത്തേക്ക് രക്ഷപ്പെടുമോയെന്ന സംശയത്തിെൻറ അടിസ്ഥാനത്തിൽ ഉദയഭാനുവിെൻറ മൊബൈൽ ഫോൺ പൊലീസ് പിന്തുടർന്നു. ഉദയഭാനുവിനെപോലെ ഒരാളെ സാധാരണ ക്രിമിനലിനെപ്പോലെ പരുക്കൻ മാർഗങ്ങളിലൂടെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർബന്ധമുണ്ടായിരുന്നു. തുടർന്ന് ഉദയഭാനുവിെൻറ വീടിന് മുന്നിൽ കനത്ത നിരീക്ഷണം തുടങ്ങി. അദ്ദേഹത്തിെൻറയും കുടുംബത്തിെൻറയും കാറുകൾ പിന്തുടർന്നു. വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. അറസ്റ്റ് ഒഴിവാക്കാനാവില്ല എന്ന ഘട്ടമെത്തിച്ച് കീഴടങ്ങാൻ സമ്മർദമുണ്ടാക്കി. തുടർന്ന് ബുധനാഴ്ച വൈകീട്ട് തൃപ്പൂണിത്തുറയിലെ സഹോദരെൻറ വീട്ടിൽെവച്ച് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.