കൊച്ചി: അഡ്വ. ഉദയഭാനുവിെൻറ മുന്‍ ജൂനിയര്‍ അഭിഭാഷകനെ ഭൂമാഫിയ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പുവെപ്പിച്ച് ഭൂമി തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍. വസ്തു വ്യാജ കരാറുണ്ടാക്കി വിൽപന നടത്തുന്നതിനുള്ള മാഫിയ സംഘത്തിെൻറ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അങ്കമാലിയിലെ അഭിഭാഷകൻ സേവ്യര്‍ പാലാട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉദയഭാനുവിെൻറ ജൂനിയറായിരിക്കെയാണ് സംഭവം.
അങ്കമാലി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘം 2007 ജനുവരി ഒമ്പതിന് രാത്രി കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്വിന്‍സ് ബേബി പള്ളിപ്പാട്ട്, കിളിയേലി ജോസ്, മേനാച്ചേരി കാപ്പിരി സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാട്ടുള്ളി എന്നുവിളിക്കുന്ന ബിജോയ്, കുന്നപ്പിള്ളി മത്തായി, ചെറുവേലി ബൈജു, മൂക്കന്നൂര്‍ കൈപ്രമ്പാട്ട് ജോസ്, തുറവൂര്‍ അരീക്കല്‍ ജോബി, തളിയന്‍ തൂളി ജോഷി, മൂട്ട ഡേവിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തുറവൂരിലുള്ള എം.ജെ. പോള്സന് എന്ന അഭിഭാഷകെൻറ നിർദേശപ്രകാരമാണ് തട്ടിക്കൊണ്ടു പോകുന്നതെന്ന് ബെന്നിയും ജോസും വെളിപ്പെടുത്തിയിരുന്നേത്ര. ഗുണ്ടകള്‍ക്ക് സ്ഥലം ആധാരംചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് പോള്സന് തനിക്ക് നേരേത്ത നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാന്‍ ആലുവയിലെ അഭിഭാഷകനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നില്‍ ചക്കര ജോണിക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നു.
ഏഴുമണിക്കൂറോളം ക്രൂരമായി മർദിച്ചശേഷം ചെറുവേലി ബെന്നിയുടെ വീട്ടിലേക്കാണ് എത്തിച്ചത്. കശാപ്പിനുപയോഗിക്കുന്ന കത്തി കഴുത്തില്‍ െവച്ച്, കേസ് കോടതിയില്‍ എത്തിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ താന്‍ പറഞ്ഞ രേഖകളിലെല്ലാം ഒപ്പിട്ട് നല്കി. ഭൂമി ഇടപാടിലെ തര്‍ക്കത്തെകുറിച്ച് അന്നത്തെ അങ്കമാലി എസ്.ഐക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.