രണ്ട് വര്‍ഷത്തിനിടെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയത് 245 കുട്ടികള്‍

മലപ്പുറം: പെറ്റമ്മയുടെ ചൂടും കരുതലും പിതാവിന്‍െറ വാത്സല്യലാളനകളുമില്ലാതെ വളരുന്ന കുട്ടികള്‍ ഏറുന്നു. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയത് 245 കുട്ടികള്‍. വിധി ഈ കുഞ്ഞുങ്ങളെയൊന്നും അനാഥത്വത്തിലേക്ക് തള്ളിയിട്ടതല്ല. ജന്മം നല്‍കിയവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടവരാണിവര്‍. വളര്‍ത്താന്‍ പ്രാപ്തിയില്ളെന്ന് കണ്ട് ശിശുക്ഷേമസമിതിക്ക് കൈമാറുന്ന കുഞ്ഞുങ്ങളും ഇതിലുണ്ട്.

സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി(സാറ)യുടെ കണക്കുകള്‍ പ്രകാരം 2015 ഏപ്രില്‍ ഒന്ന് മുതല്‍ 2017 ജനുവരി 31 വരെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 54 ആണ്. വളര്‍ത്താന്‍ കഴിയില്ളെന്ന് അറിയിച്ച് കൈമാറിയ കുഞ്ഞുങ്ങളുടെ എണ്ണം 191 ഉം. ജില്ല ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ കണ്ടത്തൊനാകാതിരിക്കുകയോ, അവര്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയാണ് രീതി. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളാണുള്ളത്.

2015 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികള്‍. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി കണക്കുകള്‍ പ്രകാരം
 

കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളത്ത് രണ്ട് വര്‍ഷത്തിനിടെ 14 കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും 71 കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ കൈമാറുകയും ചെയ്തു. തൃശൂരില്‍ ഉപേക്ഷിക്കപ്പെട്ട ഒമ്പത് കുഞ്ഞുങ്ങളും രക്ഷിതാക്കള്‍ കൈമാറിയ 13 കുഞ്ഞുങ്ങളും ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെി.

കോട്ടയത്ത് യഥാക്രമം എട്ട്, 19 എന്നിങ്ങനെയാണ് കണക്കുകള്‍. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒറ്റകുട്ടികളും എത്തിയില്ളെന്നും ‘സാറ’ യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16 ല്‍ കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ 70 പെണ്‍കുട്ടികളെയും 63 ആണ്‍കുട്ടികളെയുമടക്കം133 കുട്ടികളെ ദത്തെടുത്തു. രണ്ട് ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 15 കുട്ടികളെ വിദേശികള്‍ ദത്തെടുത്തിട്ടുണ്ട്. 652 രക്ഷിതാക്കള്‍ കുട്ടികളെ ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. ദൂരെ എവിടെയോയുള്ള അച്ഛനമ്മമാരെ കാത്ത് നിരവധി കുട്ടികളും കാത്തിരിപ്പാണ്.

Tags:    
News Summary - adopter centre got 245 children in two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.