സംരംഭക പരാതിയിൽ 30 ദിവസത്തിനകം തീർപ്പ്; ഓൺലൈൻ സംവിധാനം നിലവിൽവന്നു

തിരുവനന്തപുരം: സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്ന ഓൺലൈൻ പരാതിപരിഹാര സംവിധാനം നിലവിൽ വന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംവിധാനം. ജില്ല, സംസ്ഥാനതല പരാതി പരിഹാര സമിതികൾ രൂപവത്കരിച്ചാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം പ്രവർത്തിക്കുന്നത്.

പരാതിപരിഹാര പോർട്ടലിന്റെ ഉദ്‌ഘാടനം മന്ത്രി പി. രാജീവ്‌ നിർവഹിച്ചു. തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു.സംരംഭകരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിക്കുന്ന ക്ലിനിക്കുകൾ ശക്തിപ്പെടുത്തും. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും.

തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച്‌ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം നിർദേശിക്കുകയാണ്‌ രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ്‌ മാതൃകയാണ്‌ മൂന്നാമത്തേത്‌.സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ പി​ഴ

പ​ദ്ധ​തി​യി​ൽ 10 കോ​ടി രൂ​പ​വ​രെ നി​ക്ഷേ​പ​മു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ല​ത​ല സ​മി​തി പ​രി​ശോ​ധി​ക്കും. 10 കോ​ടി​ക്ക്​ മു​ക​ളി​ൽ നി​ക്ഷേ​പ​മു​ള്ള​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്മേ​ലു​ള്ള അ​പ്പീ​ലും സം​സ്ഥാ​ന സ​മി​തി പ​രി​ശോ​ധി​ക്കും സേ​വ​നം ന​ൽ​കാ​ൻ നി​യു​ക്ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ഴ്‌​ച​യോ വ​രു​ത്തി​യാ​ൽ പി​ഴ ചു​മ​ത്താ​നും വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക്‌ ശി​പാ​ർ​ശ ചെ​യ്യാ​നും സ​മി​തി​ക​ൾ​ക്ക്‌ അ​ധി​കാ​ര​മു​ണ്ടാ​കും.

പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച ശേ​ഷം 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു ദി​വ​സ​ത്തി​ന്‌ 250 രൂ​പ എ​ന്ന നി​ല​യി​ൽ പി​ഴ ഒ​ടു​ക്ക​ണം. പ​ര​മാ​വ​ധി 10,000 രൂ​പ​വ​രെ ഇ​ത്ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കാ​നാ​കും. 

Tags:    
News Summary - Adjudication of entrepreneur complaint within 30 days; Online system has been implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.