ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചതായി പരാതി
പുല്പള്ളി: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് പനിബാധിച്ച് മരിച്ചതായി പരാതി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി ഉദയക്കര കോളനിയിലെ രാജു (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയാണ് മരണം. പത്തു ദിവസം മുമ്പ് പനി മൂർച്ഛിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, രോഗം മാറാത്തതിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍, രോഗമെന്തെന്ന് വ്യക്തമായി കണ്ടെത്തി ചികിത്സ നൽകാതിരുന്നതിനാലാണ് രാജന് മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പനിയാണോ മഞ്ഞപ്പിത്തമാണോയെന്ന് വ്യക്തമായി പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
രാജനെ പരിചരിച്ചവര്‍ക്ക് ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പ് നടത്തിയതോടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രോഗം മൂര്‍ച്ഛിച്ചിട്ടും യഥാസമയം ആരോഗ്യ വകുപ്പിെൻറയോ ട്രൈബല്‍ വകുപ്പിെൻറയോ ശ്രദ്ധയെത്തിയില്ലെന്ന് ആരോപണമുണ്ട്. ഉഷയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.