????????????????? ??????????????????? ???????? ??????? ?????? ????

വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

ഇരിട്ടി: വനത്തിലെ ഷെഡില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. ആറളം ഫാം 13ാം ബ്ളോക്കിലെ രാജുവിന്‍െറയും ലീലയുടെയും മകളായ മോഹിനിയും (20) ഇവര്‍ പ്രസവിച്ച പെണ്‍കുഞ്ഞുമാണ് കര്‍ണാടകയിലെ മാക്കൂട്ടം വനത്തില്‍ മരിച്ചത്. അച്ഛനും അമ്മക്കുമൊപ്പം ആറളം ഫാമിലാണ് യുവതി താമസിച്ചിരുന്നത്. ഒരുമാസം മുമ്പാണ് ഒരുമിച്ചുകഴിയുന്ന രാജേഷിന്‍െറ കൂടെ മോഹിനി മാക്കൂട്ടം ആദിവാസി കോളനിയിലേക്ക് പോയത്. രാജേഷിന്‍െറ മാതാപിതാക്കളായ രാജുവും മീനയും കര്‍ണാടകവനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ മോഹിനിയെയും കൂടെ കൂട്ടാറുണ്ട്. വനത്തില്‍ ഇവര്‍ വിശ്രമിക്കാനായി നിര്‍മിച്ച ഷെഡിലാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ മോഹിനി പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. പ്രസവിച്ചതിനുശേഷം അമ്മ മീന ഇവര്‍ക്ക് കഞ്ഞിവെച്ചുകൊടുത്തിരുന്നുവത്രെ. 

 
മോഹിനി
 
പിന്നീട് മീനയും രാജുവും വനത്തിലുള്ളിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി. ഇവര്‍ തിരിച്ചത്തെിയപ്പോള്‍ മോഹിനിയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. രാത്രിയായതിനാല്‍ എങ്ങും പോകാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ ഷെഡില്‍തന്നെ കഴിഞ്ഞുകൂടി. ശനിയാഴ്ച രാവിലെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും കോളനിവാസികളും എത്തുകയായിരുന്നു. തുടര്‍ന്ന് പായം പഞ്ചായത്ത് അംഗം തോമസ് പൊട്ടംകുളം, കെ.വി. അശ്റഫ്, ദിലീപന്‍ തോപ്പില്‍, പാലിശ്ശേരി അശ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ആറളം ഫാമിലെ 13ാം ബ്ളോക്കില്‍ എത്തിക്കുകയായിരുന്നു. 

പഞ്ചായത്തംഗം കെ. വേലായുധന്‍, പൊലീസ്, ആരോഗ്യവകുപ്പ്, ടി.ആര്‍.ഡി.എം അധികൃതര്‍, കോളനിവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോളനിസ്ഥലത്ത് മൃതദേഹം സംസ്കരിച്ചു. സഹോദരങ്ങള്‍: ഇന്ദിര, സനേഷ്. ഒരാഴ്ചമുമ്പ് മാക്കൂട്ടം കോളനിയില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത മോഹിനിയെ പരിശോധിച്ച് പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. 
Tags:    
News Summary - adivasi women and baby deid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.