അടിമാലി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അനച്ചാല്‍ മാതിരപ്പിളളി രാജന്റെ മകന്‍ എം.ആര്‍.അരുണ്‍(കണ്ണന്‍ 24),ദേവികുളം കൃഷിഭവനിലെ ക്ലാര്‍ക്ക് ആനച്ചല്‍ ആനന്ദ് ഭവനില്‍ അരുണ്‍ ആനന്ദ്(26) എന്നിവരാണ്
മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ന് നാണ് അപകടം. അടിമാലിയില്‍ നിന്ന് തലമാലിക്ക് പോകുന്ന റോഡില്‍ കാനാരി കേറ്ററിംഗിന് സമീപം ജീപ്പ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് 150 അടിയിലേറെ താഴ്ചയുളള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ സമയം ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ ചാടി രക്ഷപെടുകയും ചെയ്തു.
ആനച്ചാലില്‍ നിന്നും രോഗിയെ സന്ദര്‍ശിക്കാന്‍ അടിമാലി പട്ടണത്തിലെത്തിയതായിരുന്നു ഇവര്‍. സഹപാഠികളായ 5 പേര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍നം നടത്തി തിരിച്ച് പോരുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടിമാലി പട്ടണത്തോട് ചേര്‍ന്ന് മുകള്‍ ഭാഗമാണ്.ചെങ്കുത്തായ കയറ്റമാണ് ഈ ഭാഗത്ത്.
നാല് മാസം മുന്‍പാണ് എം.ആര്‍ അരുണ്‍ വിവാഹിതനായത്. ഭാര്യ ബിബിത. അരുണ്‍ ആനന്ദിന് ഭാര്യ മണിക്കുട്ടി. മകന്‍ ആദി. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.