'എന്‍റെ പേര്​ സബീനാ ജയേഷ്​, വിവാഹത്തിനുമുമ്പ്​ സബീന എ. ലത്തീഫ്', മറുപടിയുമായി ലക്ഷ്​മിപ്രിയ

കോഴിക്കോട്: ബി.ജെ.പിയെ പുകഴ്ത്തുകയും സംഘപുത്രിയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തതിനെ തുടർന്നുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി ലക്ഷ്മിപ്രിയ. മതംമാറ്റവുമായി ബന്ധപ്പെട്ടും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്​. വിവാഹത്തിന് മുമ്പ് തന്‍റെ പേര് സബീന എ. ലത്തീഫ് എന്നായിരുന്നുവെന്ന് വ്യക്തമാക്കിയ ലക്ഷ്മിപ്രിയ, തന്‍റെ കുടുംബത്തെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു. 16 വയസ് മുതൽ പ്രഫഷനൽ നാടക നടിയായിരുന്നുവെന്നും ഹിന്ദു ആചാര പ്രകാരമാണ് പട്ടണക്കാട് പുരുഷോത്തമന്‍റെ മകൻ ജയേഷിനെ വിവാഹം കഴിച്ചതെന്നും വെളിപ്പെടുത്തുന്നു. ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ലെങ്കിലും ബി.ജെ.പിയോടാണ് താൽപര്യമെന്ന് ലക്ഷ്മിപ്രിയ പോസ്റ്റിൽ ആവർത്തിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പേര്: സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ
വിവാഹത്തിന് മുൻപ്: സബീനാ എ ലത്തീഫ് ജനനം 1985 മാർച്ച്‌ 11
പിതാവ് പുത്തൻ പുരയ്‌ക്കൽ അലിയാര് കുഞ്ഞ് മകൻ പരേതനായ കബീർ. (അദ്ദേഹം ഈ കഴിഞ്ഞ ഏപ്രിൽ 7 നു പുലർച്ചെ മരണമടഞ്ഞു, കാൻസർ ബാധിതൻ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂർ വീട് മാതാവ് പ്ലാമൂട്ടിൽ റംലത്ത് എന്റെ രണ്ടര വയസ്സിൽ അവർ വേർപിരിഞ്ഞു.
വളർത്തിയത്‌ പിതൃ സഹോദരൻ ശ്രീ ലത്തീഫ്.
ഗാർഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.
സഹോദരങ്ങൾ: രണ്ടു സഹോദരിമാർ.
വിദ്യാഭ്യാസം സെന്റ് മേരിസ് എൽ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്,പി യൂ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളിയ്ക്കൽ.
വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല.16 വയസ്സു മുതൽ ഞാനൊരു പ്രൊഫഷണൽ നാടക നടി ആയിരുന്നു.വിവാഹം 2005 ഏപ്രിൽ 21 ന് പട്ടണക്കാട് പുരുഷോത്തമൻ മകൻ ജയേഷ്.ഹിന്ദു ആചാര പ്രകാരം.
രാഷ്ട്രീയം: ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം ഇല്ല.താല്പ്പര്യം ഭാരതീയ ജനതാ പാർട്ടിയോട്.
വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിയ്ക്കുക എന്നതിൽ. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല.ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറൽ ആകാൻ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈൽ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്സ് മാത്രം ഉള്ള പ്രൊഫൈലിൽ എന്റെ ശരികൾ, എന്റെ നിലപാടുകൾ ഇവ കുറിയ്ക്കുന്നു. അവയിൽ ശരിയുണ്ട് എന്ന്തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങൾ ഷെയർ ചെയ്യുന്നു.
നൂറനാട് സിബിഎം ൽ ഞാൻ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിയ്ക്കുന്നവർ കേരളത്തിലെ സ്കൂളുകളിൽ എന്നാണ് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐ യും കെ എസ് യൂ വും ഉണ്ടായിരുന്നുവെങ്കിൽ അന്ന് എ ബി വി പി യും ഉണ്ടായിരുന്നു എന്ന് താഴ്മയായിഅറിയിക്കുന്നു. കാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല. ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകൾ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകർ മിനിമം ഗൂഗിൾ സേർച്ച്‌ എങ്കിലും ചെയ്യുക.
നബി: എന്‍റെ പേരും വിശ്വാസവും പലതവണ ഞാൻ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിയ്ക്കുന്നവർക്കായി ഈ എഴുത്ത് സമർപ്പിക്കുന്നു.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് ബി.ജെ.പിയെയും എ.ബി.വി.പിയെയും പുകഴ്ത്തി നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയത്. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ എന്നും സംഘപുത്രി ആയിരിക്കും. മരണം വരെ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരെല്ലാം പ്രസ്ഥാനത്തെ വിട്ടുപോയാലും താ൯ എന്നും പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകുമെന്നും ആണ് ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചത്.

Tags:    
News Summary - Actress Lakshmi Priya reply her personal details to Trollers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.