കെ.പി.എ.സി ലളിത ദിലീപിനെ സന്ദർശിച്ചു

ആലുവ: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെ.പി.എ.സി ലളിത സന്ദർശിച്ചു. വൈകീട്ട് ആലുവ സബ് ജയിലിൽ എത്തിയാണ് ദിലീപിനെ കണ്ടത്. അതേസമയം, സന്ദർശനത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ കെ.പി.എ.സി ലളിത തയാറായില്ല.

നേരത്തെ, തിരുവോണ ദിവസത്തിന് മുമ്പും ശേഷവും എം.എൽ.എമാരായ മുകേഷ്, കെ.ബി ഗണേഷ് കുമാർ അടക്കം ചലച്ചിത്ര മേഖലയിലെ നിരവധി സഹപ്രവർത്തകർ ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു. സന്ദർശകരുടെ പ്രസ്താനവനകൾ വിവാദമായതോടെ ദിലീപിനെ കാണുന്നതിന് ജയിൽ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 

Tags:    
News Summary - Actress K.P.A.C Lalitha Visit Actor Dileep in Aluva Sub Jail -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.