നെടുമ്പാശ്ശേരി: ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുക്കും. പൾസർ സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഇത് നൽകിയത് ഒരു സ്ത്രീയാണെന്നും നടി കഴിഞ്ഞദിവസം ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ആരാണെന്നതുസംബന്ധിച്ച് സൂചനയുണ്ടെന്നും എന്നാൽ, വ്യക്തമായ തെളിവ് നൽകാൻ കഴിയാത്തതിനാൽ പേര് വെളിപ്പെടുത്താനാകില്ലെന്നുമാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് വ്യക്തതവരുത്താനാണ് തീരുമാനം. നടി സംശയിക്കുന്ന സ്ത്രീയെ അന്വേഷണസംഘം ചോദ്യംചെയ്യും.
മലയാളത്തിലെ മറ്റൊരു നടിയാണ് ഇതെന്ന സംശയം നിലനിൽക്കുന്നുണ്ട്. നടി പരസ്യമായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇതിെൻറ വസ്തുത അന്വേഷിച്ചില്ലെങ്കിൽ കേസിനെ ബാധിക്കുമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച ഉപദേശം. സംശയനിഴലിലുള്ള സ്ത്രീയുടെയും കൂടെയുള്ളവരുെടയും മൊബൈൽ ഫോണിൽനിന്ന് പോയ കാളുകൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണ വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന് കർശനിർദേശം നൽകും.
അതുപോലെ നടി ആക്രമിക്കപ്പെട്ട ദിവസം ഗുണ്ടസംഘത്തിെൻറ രണ്ട് വാഹനങ്ങൾ കൂടാതെ വേറെയും ചില വാഹനങ്ങൾ ഈ പാതയിലൂടെ പലവട്ടം ഗുണ്ടകളുടെ പ്രവൃത്തികൾക്ക് മറനൽകുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ വിവിധ കാമറദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നുന്ന രീതിയിൽ നീങ്ങിയ ഏതാനും വാഹനങ്ങൾ കണ്ടെത്തിയത്.
ചില വാഹനങ്ങൾ റെൻറ് എ കാർ അടിസ്ഥാനത്തിൽ ഓടുന്നതാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചായിരിക്കും പുതിയ അന്വേഷണം വ്യാപിപ്പിക്കുക.
ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണിലേക്ക് അക്രമം നടക്കുമ്പോൾ ചില കാളുകൾ എത്തിയിരുന്നു. ഇത് ഗൂഢാലോചനയിൽ ഏർപ്പെട്ടവരുടേതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.