നടിയെ ആക്രമിച്ച സംഭവം: രഹസ്യ വിചാരണ തുടങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. ദിലീപ്​ അടക്കമുള്ള എല്ലാ പ്രതികളും ആക്രമിക്കപ ്പെട്ട നടിയും സാക്ഷികളും കോടതിയിലെത്തിയിട്ടുണ്ട്.

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ അടച്ചിട്ട മുറ ിയിലാണ്​ വിചാരണ നടക്കുന്നത്​. ആക്രമിക്കപ്പെട്ട നടിയുടെ വിസ്​താരമാണ്​ ഇന്ന്​ നടക്കുക. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.

രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്ര​മാണ്​ കോടതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.

ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് നിലവിൽ സമൻസ് അയച്ചിട്ടുള്ളത്. സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയിലുള്ളത്​.

Tags:    
News Summary - Actress attack case - Trial started today - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.