നടിയെ ആക്രമിച്ച കേസ്; വിചാരണ പോക്​സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസി​​െൻറ വിചാരണ പുതുതായി തുടങ്ങുന്ന പ്ര​ത്യേക പോക്​സോ കോടതിയ ിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിച്ചു. കേസിലെ വിചാരണ കൊച്ചിയിലെ സി.ബി.​െഎ കോടതിയിൽ നടത്താൻ ഹൈകോടതി ഉത്തരവ്​ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്​. ഇൗ ഉത്തരവ്​ ശ്രദ്ധയിൽപെട്ടിരുന്നി​െല്ലന്നാണ്​ സർക്കാർ വിശദീകരണം. ​

ബുധനാഴ്​ച ചേർന്ന മന്ത്രിസഭാ യോഗമാണ്​ േപാക്​സോ കേസുകൾക്കായി കൊച്ചിയിൽ പ്രത്യേക കോടതി സ്​ഥാപിക്കാനും നടി ആക്രമിക്കപ്പെട്ട കേസ്​ ഇൗ കോടതിയെ ഏൽപിക്കാനും തീരുമാനിച്ചത്​. ശ്രദ്ധയിൽപെടാതെ വന്ന തീരുമാനമാണിതെന്നും ഹൈകോടതി പറഞ്ഞ പ്രകാരമാകും നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിലീപിന്​ വിദേശത്ത്​ പോകാൻ അനുമതി
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്​ വിദേശത്ത്​ പോകാൻ അനുമതി. പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശിക്കാനാണ്​ എറണാകുളം പ്രത്യേക സി.ബി.​െഎ കോടതി (അഡീഷനൽ സെഷൻസ്​) അനുമതി നൽകിയത്​. ഇൗ രാജ്യങ്ങളിൽ ദിലീപി​​െൻറ ഉടമസ്​ഥതയിലുള്ള ബിസിനസ്​ സ്​ഥാപനങ്ങൾ സന്ദർശിക്കാനും അനുമതി നൽകിയിട്ടുണ്ട്​.

കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷയും ദിലീപ് ഇതിനൊപ്പം സമർപ്പിച്ചിരുന്നു. പ്രതിയെ വിദേശത്തേക്ക്​ പോകാൻ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷ​​െൻറ നിലപാട്. എന്നാൽ, ദിലീപി​​െൻറ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 15 മുതൽ 10 ദിവസത്തേക്കാണ്​ ദിലീപ് വിദേശയാത്രക്ക്​ അനുമതി തേടിയത്. സുപ്രീംകോടതിയുടെ താൽക്കാലിക സ്​റ്റേ നിലനിൽക്കുന്നതിനാൽ കേസി​​െൻറ വിചാരണ തുടങ്ങിയിട്ടില്ല.

യുവനടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളാണ്​ കേസിലെ സുപ്രധാന തെളിവ്. ഈ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടാണ്​ പ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജി തീർപ്പാക്കും വരെയാണ്​ വിചാരണ നടപടികൾ സ്​റ്റേ ചെയ്തിരിക്കുന്നത്. ദിലീപ് അടക്കം 10 പേരാണ്​ കേസിൽ വിചാരണ നേരിടേണ്ടത്. നേരത്തേ പലതവണ കോടതിയുടെ അനുമതിയോടെ ദിലീപ്​ വിദേശ യാത്ര നടത്തിയിരുന്നു.

Tags:    
News Summary - Actress Attack Case: Trail Started in Pocso Special Court in Kochi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.