നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി അനുവദിച്ചു. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ​ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്. കേസിന്‍റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത്​ സാധ്യമാവില്ലെന്നാണ്​ സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്​.

കോവിഡി​െന തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു​. ഇതിന്​ പുറമേ കേസിൽ നിന്ന്​ പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക്​ മുമ്പാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ്​ വാദം.

കേസിൽ ഇതുവരെ 179 സാക്ഷികളെ വിസ്​തരിച്ചിട്ടുണ്ട്​. പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്​തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികൾ ഉൾപ്പടെ 43 സാക്ഷികളെക്കൂടി വിസ്​തരിക്കേണ്ടതുണ്ടെന്നും സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നടൻ ദിലീപ്​ പ്രതിയായ ക്വ​​േട്ടഷൻ പീഡനകേസ്​ വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Tags:    
News Summary - Actress attack case: Supreme Court allow Six more months to complete trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.