നടിയെ ആക്രമിച്ച കേസ്​: പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. സുനിൽ കുമാറാണ് ഒന്നാം പ്രതി. 165 സാക്ഷികളടങ്ങിയ പട്ടികയും സമർപ്പിച്ചിട്ടുണ്ട്.

അതേ സമയം,  കേസിലെ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൊബൈൽ ഫോണിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - actress attack case: police submit fir on court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.