Posted On
date_range Updated On
date_range പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷൻ പണം കണ്ടെത്താൻ പൊലീസ് നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ലഭിച്ച ക്വട്ടേഷൻ പണം കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി സുനിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കൂടാതെ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപം ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, സുനിയുടെ അമ്മയെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി വിവരമുണ്ട്. അക്കൗണ്ടിലുള്ള പണം ചിട്ടി പിടിച്ചത് വഴി ലഭിച്ചതാണെന്ന് അമ്മ മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ വകയായി ഒന്നര കോടി രൂപ ലഭിച്ചെന്നാണ് റിപ്പോർട്ട്. പണം കണ്ടെത്തുന്നതോടെ കേസിലെ നിർണായക തെളിവാണ് അന്വേഷണ സംഘത്തിന് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.