നടിക്ക്​ പീഡനം: വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ്​ പിൻവലിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ നടപടികൾ ആറു മാസത്തിനകം തീർക്കണമെന്ന ഉത്തരവ ്​ പിൻവലിക്കണമെന്ന്​ പ്രതി ഹൈകോടതിയിൽ. വിചാരണ മനഃപൂർവം വൈകിപ്പിക്കാനാണ്​ പ്രതികൾ ശ്രമിക്കുന്നതെന്ന്​ സർക് കാർ. പ്രതിയുടെ ആവശ്യം ചാക്കിലെ പൂച്ച പുറത്തുചാടിയത്​ പോലെയായെന്ന്​ കോടതി. തുടർന്ന്​ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആൻറണിയുടെ ആവ​ശ്യം കോടതി തള്ളി.

ജാമ്യംതേടി മാർട്ടിൻ നൽകിയ ഹരജി തീർപ്പാക്കിയാണ്​ വിചാരണ നടപടികൾ ആറുമാസത്തിനകം തീർക്കണമെന്ന്​ ജസ്​റ്റിസ്​ അലക്​സാണ്ടർ തോമസ്​ ഉത്തരവിട്ടത്​.ന്യായമായ വിചാരണ അന്തസ്സോടെ ജീവിക്കാനുള്ള പൗര​​​െൻറ അവകാശത്തി​​െൻറ ഭാഗമാണെന്നും വിചാരണ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള നിരീക്ഷണത്തോടെയായിരുന്നു ഉത്തരവ്. എന്നാൽ, ഉത്തരവ്​ പിൻവലിക്കണമെന്ന്​ ഹരജിക്കാര​​​െൻറ അഭിഭാഷകൻ വ്യാഴാഴ്​ച ആവശ്യപ്പെട്ടു.

കുറ്റപത്രം നൽകിയിട്ട്​ നാളുകളായെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ വൈകുന്നതായും നടപടികൾക്ക്​ വേഗം പോരെന്നുമായിരുന്നു ഹരജിക്കാര​​​െൻറ ആരോപണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഹരജി നൽകുന്നതിലൂടെ വിചാരണ ​ൈവകിപ്പിക്കലാണ്​ പ്രതികൾ ലക്ഷ്യമിടുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Actress Attack Case High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.