വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം അനുവദിക്കരുതെന്ന്​ പൾസർ സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു​പോയി ആക്രമിച്ച കേസി​​​െൻറ വിചാരണക്ക്​ വനിത ജഡ്ജിയും പ്രത്യേക കോടതിയും വേണമ െന്ന ഇരയുടെ അപേക്ഷ അനുവദിക്കരുതെന്നാവശ്യപ്പെട്ട്​ ഒന്നാം പ്രതി പൾസർ സുനിയെന്ന എൻ.എസ്.​ സുനിൽ ഹൈകോടതിയിൽ. വിച ാരണക്കോടതി എറണാകുളത്തിന്​ പുറത്തേക്ക്​ മാറ്റുന്നത്​ താനടക്കമുള്ള പ്രതികൾക്ക്​ ശരിയായ വിചാരണ ഉറപ്പാക്കുന്ന അവകാശത്തെ ഹനിക്കുന്നതാണെന്നും സാക്ഷികളെയും അഭിഭാഷകരെയും ബുദ്ധിമുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ്​ അപേക്ഷ​. നടി നൽകിയ ഹരജിയിൽ കക്ഷിചേരാനാണ്​ പൾസർ സുനി അഭിഭാഷകൻ മ​ുഖേന കോടതിയെ സമീപിച്ചത്​​.

2017 ഫെബ്രുവരി 23നാണ്​ തന്നെ കസ്​റ്റഡിയിലെടുത്തത്​. രണ്ടുവർഷ​ത്തോളമായി തൃശൂർ സെൻട്രൽ ജയിലിലാണ്​. 2017 നവംബർ 22ന്​ അന്തിമ റിപ്പോർട്ട്​ നൽകിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ പരമാവധി വൈകിപ്പിക്കാനാണ്​ ഹരജികളിലൂടെ നടി ശ്രമിക്കുന്നത്​. നിലവിൽ കേസ്​ പരിഗണിക്കുന്ന എറണാകുളം സെഷൻസ്​ കോടതിയിൽ വിശ്വാസമുണ്ട്​. പ്രതികളും അഭിഭാഷകരും പ്രധാന സാക്ഷികളും എറണാകുളത്തുതന്നെ ഉള്ളവരാണ്​. കേസ്​ മറ്റൊരു ജില്ലയിലേക്ക്​ മാറ്റുന്നത്​ പ്രതികൾക്ക്​ മാത്രമല്ല, സാക്ഷികൾക്കും സാമ്പത്തിക നഷ്​ടമുണ്ടാക്കും. തെളിവുകൾ ഹാജരാക്കുന്ന നടപടികളെ ബാധിക്കുമെന്നും അപേക്ഷയിൽ പറയുന്നു.

Tags:    
News Summary - Actress attack case - Accused Sunil Kumar filed new plea- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT