ഒമർ ലുലുവിന്‍റെ മുൻകൂർ ജാമ്യം എതിർത്ത് നടി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഇരയായ യുവ നടിയുടെ ഹരജി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന വാദം തെറ്റാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം. പുതിയ സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്.

എന്നാൽ, 2022 മുതൽ പരാതിക്കാരി തന്റെയൊപ്പം അപ്പാർട്മെന്‍റിൽ താമസിച്ചിരുന്നെങ്കിലും 2023 ഡിസംബർ മുതൽ ഒരു ബന്ധവുമില്ലെന്നാണ് ഒമറിന്‍റെ വാദം. ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈൽ ചാറ്റുകളും ഹാജരാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരജിക്കാരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് കക്ഷിചേരാൻ നടി ഹരജി നൽകിയത്. ഹരജികൾ ജൂലൈ ഒന്നിന് പരിഗണിക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റി. 

Tags:    
News Summary - Actress against Omar Lulu's anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.