നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര- നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫർ​, ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്‍.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്.

കേരളപുരം വേലംകോണത്തെ വസതിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരൾരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു.

പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നത്. 35ൽപരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Actor Kainakari Thankaraj has passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.