Posted On
date_range Updated On
date_range കത്തിന്റെ ഉറവിടം സി.പി.എം അന്വേഷിക്കും; തെറ്റ് ആരു ചെയ്താലും നടപടി -ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം വിശദമായി അന്വേഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വ്യാജമാണോ എന്ന് അന്വേഷണത്തിലൂടെ ബോധ്യമാകും. തെറ്റ് ആരു ചെയ്താലും നടപടിയുണ്ടാകും.
അതേസമയം, ഡി.ആർ അനിലിന്റെ കത്തിനെ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. കുടുംബശ്രീയിൽ നിന്ന് പെട്ടെന്ന് ലിസ്റ്റ് കിട്ടാനാണ് കത്ത് എന്നാണ് അനിൽ പറഞ്ഞത്. ആ കത്തും ശരിയാണോ എന്ന് പരിശോധിച്ച് നടപടിയുണ്ടാകുമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.