നവജാതശിശുവിന് വാക്സിൻ മാറിയ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: നവജാതശിശുവിന് വാക്സിൻ മാറിയ നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേരത്തെ ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് മാതാപിതാക്കൾ ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു.

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് നൽകേണ്ട വാക്സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനുള്ള വാക്സിനാണ് നൽകിയത്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് വാക്സിൻ മാറിനൽകിയത്.

വാക്സിൻ നൽകിയതിന് ശേഷം നഴ്സിങ് സ്റ്റാഫ് അത് ഇമ്യൂണൈസേഷൻ ടേബിളിൽ രേഖപ്പെടുത്തിയപ്പോഴാണ് പിഴവ് കുട്ടിയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടത്. എട്ട് ദിവസത്തേതിന് പകരം 45 ദിവസത്തിന്‍റെ കോളത്തിലാണ് രേഖപ്പെടുത്തിയതെന്ന് മനസ്സിലാക്കി കുഞ്ഞിന്‍റെ ബന്ധുക്കൾ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞു. അപ്പോഴാണ് അധികൃതർ വീഴ്ച തിരിച്ചറിഞ്ഞത്.

Tags:    
News Summary - Action against officials who gave wrong vaccine to newborn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.