ആർ. ശ്രീലേഖ വെളിപ്പെടുത്തിയത് കിളിരൂർ-കവിയൂർ, ഡൽഹി പീഡനക്കേസ് ഇരകളുടെ സ്വകാര്യവിവരങ്ങൾ; കേസെടുത്തത് കോടതി നി​ർദേശപ്രകാരം

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവിയും നിലവിൽ തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ബി.ജെ.പി നേതാവ് ആർ. ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത് വിവിധ പീഡനക്കേസ് ഇരകളുടെ സ്വകാര്യവിവരങ്ങൾ. ഡൽഹിയിലെ നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, പെരുമ്പാവൂർ പീഡനക്കേസ് എന്നിവയിലെ ഇരകളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും വിവരങ്ങളാണ് ഇവർ പുറത്തുവിട്ടത്. സംഭവത്തിൽ കോടതി നിർദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി’ സെക്രട്ടറി ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണിത്. ആദ്യം മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയും തെളിവുകളും പരിശോധിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടു. കോടതി നിർദേശപ്രകാരം മ്യൂസിയം പൊലീസ് 205/2026 നമ്പറായി കേസ് രേഖപ്പെടുത്തി. പരാതിക്കാരനുവേണ്ടി അഭിഭാഷകൻ എം. അനിൽകുമാർ ഹാജരായി.

Tags:    
News Summary - R. Sreelekha revealed personal details of the victims of Kilirur-Kaviyur and Delhi rape cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.