നിപയുടെ പേരിൽ യാത്ര നിഷേധിച്ചാൽ നടപടി  

കോഴിക്കോട്: നിപ രോഗബാധയുടെ പേര് പറഞ്ഞ് യാത്ര നിഷേധിച്ചാൽ നടപടിയെടുക്കുമെന്ന് സർക്കാർ. ആശുപത്രി ജീവനക്കാർ, രോഗികളുടെ ബന്ധുക്കൾ എന്നിവർക്ക് യാത്ര നിഷേധിച്ച ബസ് ജീവനക്കാർക്കും, ഉടമകൾക്കുമെതിരെ നടപടിയെടുക്കും. ഇക്കാര്യത്തിൽ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കാനാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്വകാര്യബസുകളിൽ യാത്രക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന ആശുപത്രി ജീവനക്കാരുടെയും  നഴ്സുമാരുടെയും ഉള്‍പ്പെടെ പരാതിയെത്തുടർന്നാണ് സർക്കാർ ഇടപെട്ടത്. 

അതിനിടെ നിപ വൈറസ്​ പ്രതിരോധത്തെ കുറിച്ച്​ ചർച്ച ചെയ്യാനായി ശനിയാഴ്​ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗം ചേർന്നു. അവശ്യഘട്ടങ്ങളിൽ മാത്രം രോഗികളെ അഡ്​മിറ്റ്​ ചെയ്താൽ മതിയെന്ന്​ യോഗം തീരുമാനിച്ചു. അല്ലാത്തവരെ  വാർഡുകളിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത്​ തിരക്ക്​ ഒഴിവാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി.

Tags:    
News Summary - Action Against Bus, Taxi owners on Nipah Virus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.