???? ?????? ????? ????? ?????? ???????? ?????????? ??????? ?????? ????

മലപ്പുറത്ത് ടാങ്കർ ലോറിയിൽ ആസിഡ് ചോർച്ച: വൻ ദുരന്തം ഒഴിവായി

വേങ്ങര: ദേശിയ പാതയിൽ കൂരിയാട് ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വി വരമറിഞ്ഞെത്തിയ നാട്ടുകാരും ട്രോമകെയർ പ്രവർത്തകരും ചേർന്ന് വാഹനം സുരക്ഷിത മേഖലയിലേക്ക് മാറ്റി.


കർണാടകയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് കൊണ്ട് പോകുന്ന ടാങ്കർ ലോറിയിൽ നിന്ന് രാത്രി ഒരു മണിയോടെയാണ് ആസിഡ് ചോർച്ച ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വാഹനം റോഡരികിൽ നിർത്തിയിട്ടു. പിന്നീട് കൂരിയാട് പാടത്തേക്ക് വാഹനം മാറ്റുകയായിരുന്നു. ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും ഫയർഫോഴ്സും തിരൂരങ്ങാടി പോലീസ് ഹൈവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - acid leak from tanker- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.