വെഞ്ഞാറമൂട്: മിനിലോറിയും കാറും കൂട്ടിയിടിച്ച് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. വൈക്കം ശ്രീഭവനിൽ ഗോപിനാഥൻ നായർ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് എം.സി റോഡിൽ പിരപ്പൻകോട് ജങ്ഷന് സമീപമാണ് അപകടം.
വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗോപിനാഥൻ നായർ ഓടിച്ചിരുന്ന കാറും എതിർദിശയിൽ കോഴി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ഗോപിനാഥൻ നായരെ നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും ചേർന്ന് പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
റിട്ട. വില്ലേജ് ഒാഫിസറായ നിർമലയാണ് ഗോപിനാഥൻ നായരുടെ ഭാര്യ. മക്കൾ:- ഡോ. ശ്രീനാഥ് (മലയിൻകീഴ് ഗവ.ആശുപത്രി), ശ്രീജ. മരുമക്കൾ: ശ്രീലക്ഷ്മി, രാജേഷ്. അപകടത്തിൽപെട്ട കാറിൽനിന്ന് ഓയിൽ റോഡിൽ പടർന്നതുമൂലം അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തി ഓയിൽ കഴുകിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.