മലപ്പുറത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: വള്ളുവമ്പ്രത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ മോങ്ങം സ്വദേശി റാഫി (38)യാണ് മരിച്ചത്. രാവിലെ 10 മണിയോടെ പുല്ലാനൂർ ഉമറാബാദ് മസ്ജിദിന് സമീപമായിരുന്നു സംഭവം. അപകടത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ച ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇരു ബൈക്കുകളും ഒരേ ദിശയിൽ നിന്നാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Tags:    
News Summary - Accident in Valluvambram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.