പൊന്‍മുടിയില്‍ ടെമ്പോ ട്രാവലർ ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം: പൊന്‍മുടിയില്‍ ടെമ്പോ ട്രാവലർ ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു. ആര്‍ക്കും സാരമായ പരിക്കുകളില്ല. 22 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കല്ലാര്‍ - പൊന്‍മുടി റൂട്ടിലെ നാലാം ഹെയര്‍പിന്‍ വളവിലാണ് അപകടം. അമരവിള, മരിയാപുരം സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നവർ. പരിക്കേറ്റവരെ കെ.എസ്.ആർ.ടി.സി ബസിൽ വിതുര താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ ലീല (45)യെ മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 


        
    
 

Tags:    
News Summary - accident in ponmudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.