കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ അപകടം സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു അപകടം വരുത്തിയ കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയി. കുറ്റിപ്പുറം പാലത്തിനു മുകളിൽ ബുധനാഴ്ച രാവിലെ 10 മണിയോടെയാനൂ അപകടം. പാലക്കാട് ജില്ലയിലെ ആനക്കരക്കടുത്ത് മലമ്മേക്കാവ് സ്വദേശി ചാത്തനശേരി ഗോപിനാഥന്റെ മകൻ ഗംഗാദരൻ ( 60) ആണു മരിച്ചത്.
ഗംഗാദരൻ സഞ്ചരിച്ച് സ്കൂട്ടിയിൽ ബസ് ഇടിച്ചതോടെ റോഡിലേക്ക് വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് കോട്ടക്കലിൽ വെച്ച് നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.