പൊൻകുന്നം: നിയന്ത്രണംവിട്ട കാർ മതിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പാലാ പൂവരണി തോടനാൽ കൊച്ചുകൊട്ടാരം വടക്കേകുനായിൽ തങ്കച്ചനാണ് (33) മരിച്ചത്. സഹയാത്രക്കാരായ തോടനാൽ സ്വദേശികളായ പൊയ്കപ്ലാക്കൽ ബിജു (40), വലിയമറ്റത്തിൽ സിജു (40), അനീഷ് (31), ഷിബു, ഹരിനിവാസിൽ ഹരീഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന അരുൺ, സതീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ 5.45ഓടെ പൂനലൂർ--മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഒന്നാം മൈലിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട ടവേര കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. സ്റ്റിയറിങ്ങിെൻറ എൻഡ് ഊരിപ്പോയതിനെ തുടർന്നാണ് നിയന്ത്രണം വിട്ടതെന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടവർ പറഞ്ഞു. അനീഷിെൻറ കൈ ഒടിഞ്ഞതിന് ചികിത്സക്കായി തമിഴ്നാട്ടിലെ ഉശിലംപെട്ടിയിലേക്ക് പോകും വഴിയായിരുന്നു അപകടം. പരിക്കേറ്റ ഹരീഷാണ് വാഹനം ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ തങ്കച്ചൻ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.