ചുരത്തിൽ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞു. കർണാടകത്തിൽ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്.

നാലാം വളവിൽ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.

വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ഡ്രെ​യി​നേ​ജി​ല്‍ ക​ണ്ടെ​ത്തി

ക​ല്‍പ​റ്റ: മു​ണ്ടേ​രി മ​ണി​യ​ന്‍കോ​ട് റോ​ഡ​രി​കി​ലെ ഡ്രെ​യി​നേ​ജി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി ആ​യോ​ത്ത് മൊ​യ്തു (68) ആ​ണ് മ​രി​ച്ച​ത്. ഡ​ബ്ല്യു.​എം.​ഒ ഓ​ര്‍ഫ​നേ​ജി​ന്റെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ലെ ​െഡ്ര​യി​നേ​ജി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ല്‍പ​റ്റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നാദാപുരം: പാറക്കടവ് റോഡിൽ ആവടിമുക്കിന് സമീപം സ്കൂട്ടർ യാത്രക്കാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. വാണിമേൽ കിടഞ്ഞോത്ത് ചാലിൽ ബാബുരാജാണ് (56) അപകടത്തിൽ മരിച്ചത്. നാദാപുരം സൈലന്റ് വാലി ചിറ്റ് ഫണ്ട് കലക്ഷൻ ജീവനക്കാരനാണ്.

സി.പി.എം കിടഞ്ഞോത്ത് ബ്രാഞ്ച് അംഗം, കർഷകസംഘം വാണിമേൽ മേഖല കമ്മിറ്റി അംഗവുമാണ്. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ നാദാപുരം സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ പാറു. ഭാര്യ: രജിത.

മകൻ: അഥർവ് (പ്ലസ് ടു വിദ്യാർഥി, വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മാത, കല്യാണി, ജാനു, ലീല, നാരായണി, കുഞ്ഞിക്കണ്ണൻ, പ്രേമചന്ദ്രൻ, പരേതനായ നാണു.

Tags:    
News Summary - Accident in thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.