പ്രഭാത സവാരിക്കിടെ യുവതി ടാങ്കർ ലോറി കയറി മരിച്ചു

തൃശൂർ: ചേറ്റുവ എം.ഇ.എസ് സ​െൻററിൽ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേൽ ടാങ്കർ ലോറി കയറി ഒരാൾ മരിച്ചു. ചേറ്റുവ ചുള്ളിപ്പടിക്ക് സമീപം താമസിക്കുന്ന നീരുകെട്ടി ഷൈജുവിൻറെ ഭാര്യ സുബിതയാണ് മരിച്ചത്. ടാങ്കർ ലോറി തട്ടി സുബിത ടയറിനടിയിൽപെടുകയായിരുന്നു.

സഹയാത്രിക നാലകത്ത് പടുവിങ്ങൽ ജഹാംഗീറിൻെറ ഭാര്യ സെബിത റോഡിന് വശത്തേക്ക് തെറിച്ച് വീണ് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ സെബിതയെ സമീപത്തെ ടി.എം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുവരും പുലർച്ചെ 5.30ന് നടക്കാനിറങ്ങിയതായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.