ചങ്ങനാശ്ശേരി: എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തി മിഷ്യൻ പള്ളിക്ക് സമീപം കാറും ടാങ്കർ ലോ റിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചങ്ങനാശ്ശേരി സക്കീർ ഹുസൈൻ ഐ.ടി.സിയിലെ വിദ്യ ാർഥി കുറിച്ചി ഇത്തിത്താനം കേളൻകവല തെക്കനോടിയിൽ അശോകെൻറ മകൻ അഭിനാഥാണ് (19) മരിച് ചത്. അഭിനാഥിനൊപ്പം കാറിൽ ഉണ്ടായിരുന്ന മാതാവ് പ്രമീളയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ച 1.15നായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ തകഴിയിൽ മരണവീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതിനിടെ, ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെ കാറും ലോറിയും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ടാങ്കർ ലോറി അപകടം നടന്നതിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത മറ്റ് മൂന്ന് വാഹനങ്ങളും ഇടിച്ചുതകർത്തു.
ടാങ്കർ ലോറിക്കും മറ്റ് വാഹനങ്ങൾക്കും ഇടയിൽ പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന അമ്മയെയും മകനെയും നാട്ടുകാരും ചങ്ങനാശ്ശേരിയിൽനിന്ന് എത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഭിനാഥ് ഡി.വൈ.എഫ്.ഐ പാപ്പാൻചിറ യൂനിറ്റ് കമ്മിറ്റി അംഗമാണ്. സഹോദരി: ബാഗ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.