അടൂർ: നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാളുടെ നില അ തീവഗുരുതരം. കൊടുമൺ ചാലയിൽ ഭാഗം ബോബി ഭവനിൽ പരേതനായ തങ്കച്ചെൻറയും മോളിയുടെയും മകൻ ജോബി (35), ചരുവിള പുത്തൻവീട്ടി ൽ തോമസിെൻറയും ഗ്രേസിയുടെയും മകൻ ബിനു (28) എന്നിവരാണ് മരിച്ചത്. ഗുരുതര പരിേക്കറ്റ കൊടുമൺ പാലവിള വീട്ടിൽ ജോസിെൻറ മകൻ ജോബിയെ (29) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ അടൂർ മരിയ ആശുപത്രിക്ക് സമീപം രാത്രി 11.30ന് ആയിരുന്നു അപകടം. കുളത്തൂപ്പുഴയിൽനിന്ന് പെരുമ്പാവൂരിലേക്ക് തടികയറ്റിവന്ന ലോറി ടയർ പരിശോധിക്കാൻ നിർത്തിയിട്ടപ്പോൾ പറക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. സംഭവസ്ഥലത്തുെവച്ചുതന്നെ ഇരുവരും മരിച്ചു.
ജോബിയുടെ ഭാര്യ ആനന്ദപ്പള്ളി കണ്ണനല്ലൂർ കോട്ടേജിൽ നീന. മക്കൾ: ഇവാൻ, ഇറോൻ. ബിനു അവിവാഹിതനാണ്. സഹോദരൻ: ബിജോ (ഒമാൻ). ഇരുവരുടെയും സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് െകാടുമൺ സെൻറ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.