പെരിന്തല്‍മണ്ണയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; 12 പേർക്ക് പരിക്ക്​

കരിങ്കല്ലത്താണി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട്ട്​ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി പ്രഭാ നിവാസിൽ സുരേഷി​​െൻറ മകൻ അരുൺകുമാറാണ്​ (20) മരിച്ചത്.

ബസ് യാത്രക്കാരായ ഷാഹിദ (23), ആസ്യ (51), അബ്​ദുൽ അസീസ് (57), തോട്ടേക്കാടൻ സന (14), നസീബ ഫർസാന (15), അഷ്റഫ് (45), നസീമ (32), ഖദീജ (65), സനൂഫ് (16), മനീഷ (20), യശോദ (74), അപ്പുക്കുട്ടൻ (38) എന്നിവർക്കാണ്​ പരിക്കേറ്റത്​​. ഇവരെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ 12.30ഓടെയാണ് അപകടം.

പെരിന്തൽമണ്ണയിൽനിന്ന്​ കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. താഴെക്കോ​ട്ടെ ബന്ധുവീട്ടിൽ പോയി മടങ്ങവെയാണ് അരുൺകുമാർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.