കോട്ടയം/ഗാന്ധിനഗർ: നിയണ്രണംവിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് ഭര്ത ്താവിെൻറയും മക്കളുടെയും കൺമുന്നിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. മണിമല കറിക്കാട്ട ൂര്‍ കല്ലുക്കടുപ്പില് കെ.ടി. ജയകുമാറിെൻറ ഭാര്യ മിനിയാണ് (38) മരിച്ചത്.
എം.സി റോഡി ല്‍ നാഗമ്പടം ക്ഷേത്രത്തിനു മുന്നില്‍ തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം. കാണക്കാരിയില െ താമസസ്ഥലത്തുനിന്നു കോട്ടയത്തേക്ക് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വരുകയായിരുന്നു മിനി. പിന്നാലെയെത്തിയ ലോറി മറികടക്കാന്‍ ശ്രമിക്കുന്നതിനിെട സ്കൂട്ടറിെൻറ ഹാൻഡിലിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ സ്കൂട്ടറിൽനിന്ന് മിനി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. മിനിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറി.
ഭർത്താവ് ജയകുമാറും (42), മക്കളായ സാമുവല്‍ (12), സാംസണ് (ഒമ്പത്) എന്നിവരും മറുവശത്തേക്ക് വീണതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ നീലിമംഗലം നാരായണത്തുകുഴി വിനുലാലിനെ (49) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പനത്തുനിന്ന് ഇരുമ്പുകമ്പിയുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വിനുലാൽ. കാണക്കാരി ആശുപത്രിക്കവലയിൽ വാടകക്ക് താമസിക്കുകയായിരുന്നു ജയകുമാറും കുടുംബവും.
വീടിനോടു ചേര്‍ന്നു മിനി തയ്യൽ സ്ഥാപനം നടത്തിയിരുന്നു. ബന്ധുവിെൻറ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകവെയാണ് അപകടം. നാട്ടുകാർ ജയകുമാറിനെയും കുട്ടികളെയും ഇതുവഴി വന്ന വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെയെത്തിയ അഗ്നിരക്ഷ സേനയുടെ ആംബുലൻസിലാണ് മിനിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.