കുറ്റിപ്പുറം: നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) മരിച്ചു. പരിക്കേറ്റ കാർ ഡ്രൈവർ ഊരോത്ത് പളളിയാൽ പരപ്പാര സലീമിനെ (38) വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആതവനാട് സ്പിന്നിംഗ് മിൽ റോഡിലെ കെൽടെക്സിന് സമീപമാണ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. വളാഞ്ചേരി സി.ഐ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.