ആർ.എസ്​.എസ്​ പരിപാടിയിലെ സാന്നിധ്യം: കെ.എൻ.എ. ഖാദറിന്​ താക്കീത്​, പാർട്ടി ശാസന അംഗീകരിക്കുന്നുവെന്ന് ഖാദർ

മലപ്പുറം: ആർ.എസ്​.എസ്​ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്​ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ.എൻ.എ. ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത്‌ ചെയ്തു. കോഴിക്കോട്ട്‌ കേസരി മാധ്യമപഠന ഗവേഷണകേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന്​ പാർട്ടി കെ.എൻ.എ. ഖാദറിനോട്‌ നേരത്തേ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്ക്​ നൽകിയ വിശദീകരണക്കുറിപ്പ്‌ നേതൃയോഗം ചർച്ച ചെയ്തു.

സാംസ്കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട്‌ പരിപാടിയിൽ പങ്കെടുത്തതിൽ തനിക്ക്‌ ജാഗ്രതക്കുറവുണ്ടായെന്നും സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ ഖാദറിന്‍റെ ഭാഗത്തുനിന്നുണ്ടായത്‌ ഗുരുതര വീഴ്ചയും ശ്രദ്ധക്കുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏതുവേദിയിൽ പങ്കെടുക്കുമ്പോഴും സമൂഹ മാധ്യമം ഉൾപ്പെടെയുള്ള മാധ്യമങ്ങളിലും പുറത്തും പ്രതികരണം നടത്തുമ്പോഴും മുസ്​ലിം ലീഗിന്‍റെ നയസമീപനങ്ങൾക്കും സംഘടനമര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ‌ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

തീരുമാനം ശിരസ്സാവഹിക്കുന്നു -കെ.എൻ.എ. ഖാദർ

മലപ്പുറം: കോഴിക്കോട്ട്‌ കേസരി മാധ്യമപഠന ഗവേഷണകേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെയുള്ള നടപടി ശിരസ്സാവഹിക്കുന്നെന്നും പാർട്ടിക്ക്​ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും മുസ്​ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ.എൻ.എ. ഖാദർ. മതസൗഹാർദവും മനുഷ്യബന്ധവും കാത്തുസൂക്ഷിക്കാനും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനും എന്നും​ മുന്നിലുണ്ടാകും. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരും. മറ്റു പാർട്ടികളിൽനിന്ന്​ ആരും ബന്ധപ്പെടേണ്ട ആവശ്യമില്ല. അങ്ങോട്ട്​ ആരെയും ബന്ധപ്പെട്ടിട്ടുമില്ല. പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Accepts party discipline - KNA Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.