എ.സി. മൊയ്തീന് ഇ.ഡി കുരുക്ക്; രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ അദ്ദേഹത്തിന്‍റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. മച്ചാട് സർവിസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ 31 ലക്ഷം രൂപ മരവിപ്പിച്ചതായാണ് വിവരം.

മൊയ്തീനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ചൊവ്വാഴ്ച രാവിലെ 7.30ന് തുടങ്ങിയ ഇ.ഡി റെയ്ഡ് ബുധനാഴ്ച പുലർച്ചെ 5.15നാണ് അവസാനിച്ചത്. റെയ്ഡ് 22 മണിക്കൂറോളം നീണ്ടു. ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമാണ് പരിശോധന എന്നായിരുന്നു മൊയ്തീന്റെ പ്രതികരണം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - A.C. Moideen two bank accounts were frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.