അധിക്ഷേപ പരാമർശം: ഇർഷാദിനെതിരെ കേസ്​

കാ​യം​കു​ളം: ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​ഇ​ർ​ഷാ​ദി​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു.​ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശം ക​ല​ക്ട​റാ​ണ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ​ത്. അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ക്കു​ക, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക, ശ​ല്യ​പ്പെ​ടു​ത്തു​ക, ന​വ​മാ​ധ്യ​മ പ്ര​ചാ​ര​ണം എ​ന്നി​വ​യാ​ണ്​ ഇ​ർ​ഷാ​ദി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ. ഇ​തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ്​ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ ചു​മ​ത്തി​യ​ത്.

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ്​ ലീ​ഗ്​ നേ​താ​വി​ന്‍റെ അ​തി​രു​വി​ട്ട പ്ര​യോ​ഗ​ങ്ങ​ളു​ണ്ടാ​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ർ​ഷാ​ദി​നെ യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യും ലീ​ഗി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ പ​ഞ്ചാ​യ​ത്ത്​ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

Tags:    
News Summary - Case filed against Irshad for abusive remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.