സി.പി.എം പ്രവർത്തകന്‍റെ മരണം: മഞ്ചേശ്വരം താലൂക്കിൽ ഉച്ചക്ക് ശേഷം സി.പി.എം ഹർത്താൽ

മഞ്ചേശ്വരം: ഉ​പ്പ​ള സോ​ങ്കാ​ലി​ൽ സി.പി.എം പ്രവർത്തകൻ കു​ത്തേ​റ്റ് മ​രി​ച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഉച്ചക്ക് ശേഷം സി.പി.എം ഹർത്താൽ. ഉച്ചക്ക് രണ്ട് മുതൽ ആറു മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. 

സിദ്ദീഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസർകോട് എസ്.പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. പ്രതികളെ കുറിച്ച് കൃത്യമായ സൂചനകൾ കിട്ടിയിട്ടുണ്ടെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. 

അക്രമിസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന ൈബക്ക് കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പ്രതികൾ കർണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ അതിർത്തികളിലും മംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

അതിനിടെ, കൊല്ലപ്പെട്ട അ​ബൂ​ബ​ക്ക​ർ സിദ്ദീഖിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വയറ്റിൽ ആഴത്തിൽ കുത്തേറ്റതാണ് മരണ കാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 

ഞായറാഴ്ച രാത്രിയാണ് ഉ​പ്പ​ള സോ​ങ്കാ​ലി​ൽ സി.പി.എം പ്രവർത്തകനും സോ​ങ്കാ​ൽ സ്വ​ദേ​ശി അ​സീ​സി​​​​​​െൻറ മ​ക​നുമായ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കു​ത്തേ​റ്റ് മ​രി​ച്ചത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​ദ്ദീ​ഖി​നെ ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ര​ണ്ടു ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ​സംഘം സിദ്ദീഖിനെ ആക്രമിച്ചത്. 

ഖ​ത്ത​റി​ൽ ജോ​ലി ​ചെ​യ്യു​ന്ന സി​ദ്ദീ​ഖ് 10 ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ക്ര​മ​ത്തി​നു​ പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​മ്പ​ള സി.​ഐ പ്രേം​സ​ദ​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ​െപാ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - aboobaker siddique murder: CPM Call Harthal in Mancheswaram Taluk -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.