മൂന്നാര്‍: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ കുടുംബം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായി അഭിമന്യുവിെൻറ ക ുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി.
മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ തനിക്ക് ജീവിച്ചിരിക്കാൻ ആഗ്രഹമില്ലെന്ന് പിതാവ് മനോഹരന്‍ പറഞ്ഞു. അഭിമന്യുവിെൻറ കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം. മണി ഫേസ്ബുക്കിലിട്ട പോസ്റ്റിനടിയില്‍ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിെൻറ അമ്മാവന്‍ കമൻറിട്ടു. ‘അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായി.
ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പൊലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍നിന്ന് മറുപടി പ്രതീക്ഷിക്കുന്നു’ എന്നാണ് അമ്മാവന്‍ കമൻറ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പേരെ പൊലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന മുഖ്യപ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.